Saturday, April 17, 2010

വിശുദ്ധ വരകൾ

രിക്കലും കൂടിച്ചേരാത്ത നദികളുണ്ട്‌...
കടലെത്ര അടുത്തു വന്നാലും,
ഒരിക്കലും കൂട്ടിമുട്ടാതെ,
ഒഴുക്ക്‌ നിലച്ചങ്ങനെ..........................

ആൾക്കൂട്ടത്തിൽ നിന്നകന്ന
എന്റെ അടുക്കലേയ്ക്ക്‌
ആകാശത്തുനിന്നൊരു ദൈവം
കുന്നിറങ്ങി വരും....
കൃപാവരം കൊണ്ടവനൊരു
ജീവിതം എനിക്കുമുന്നിൽ
വരച്ചു കാട്ടും...
പിന്നെ,
പുഞ്ചിരിച്ചുകൊണ്ട്‌,
ഒരു കൈ വിടർത്തി
ശ്യൂന്യതയിൽ നിന്നത്‌
അഴിച്ചു മാറ്റും......

വീണ്ടും കൂടുതൽ നിറമുള്ള
മറ്റൊന്ന്‌...............
ഇന്ദ്രജാലക്കാരൻ............

ദൈവമേ, എനിക്കു ചിരി വരുന്നു..,
ഒഴുക്കു നിലച്ച നദിയാണെങ്കിലും‌
ഉള്ളിൽ ഞാനുമൊരു കടലൊളിപ്പിച്ചോട്ടെ.............

12 comments:

മാണിക്യം said...

ഒരിക്കലും കൂടിച്ചേരാത്ത നദികളുണ്ട്‌...
കടലെത്ര അടുത്തു വന്നാലും...
അതേ അതേ ...
ഉള്ളിൽ ഞാനുമൊരു കടലൊളിപ്പിച്ചോട്ടെ......

ഞാനും!!

Junaiths said...

ദൈവമേ, എനിക്കു ചിരി വരുന്നു..,
ഒഴുക്കു നിലച്ച നദിയാണെങ്കിലും‌
ഉള്ളിൽ ഞാനുമൊരു കടലൊളിപ്പിച്ചോട്ടെ..

മനോഹരം

Kalavallabhan said...

ഞാനുമൊരു കടലൊളിപ്പിച്ചോട്ടെ

Jayesh/ജയേഷ് said...

kadaline vizhunganotunna perumpampukal nadikal

Unknown said...

പണിക്കരേ, നിന്റെ കവിതയ്ക്ക് ഒരുപാടു കനം വച്ചിരിക്കുന്നു...

ജയരാജ്‌മുരുക്കുംപുഴ said...

nannaayittundu.... aashamsakal...........

ധന്യാദാസ്. said...

ഇഷ്ടപ്പെട്ടു. നല്ല വരികള്‍ .. ആഴമുള്ള കവിത .

താങ്കളുടെ എഴുത്തുകള്‍ ഈ കൂട്ടായ്മയിലേക്കും ആഗ്രഹിക്കുന്നു. [ഓണര്‍-ശ്രീ. മനോജ്‌ കുരൂര്‍]


http://www.orkut.co.in/Main#Community?cmm=40275036

എന്‍.ബി.സുരേഷ് said...

നാം ദൈവത്തിനടുത്തേക്കു പോകുന്നതോ
ദൈവം നമ്മെ തേടിവരുന്നതൊ ദൈവാനുഗ്രഹം

നദിയില്‍ കടലും കടലില്‍ നദിയുമുണ്ടല്ലോ
ദൈവത്തില്‍ നാമും നമ്മില്‍ ദൈവവുമുള്ളപോലെ

കടലില്‍ നിന്നു പുറപ്പെടുന്ന മഴ കടലില്‍ പെയ്യുന്നില്ലേ
ദൈവത്തില്‍ നിന്നു പുറപ്പെടുന്ന നാം ദൈവത്തിലെത്തുന്ന പോലെ

എങ്കിലും നമുക്കും ദൈവത്തിനും വ്യത്യസമൂണ്ട്
രൂപം അരൂപവും തമ്മിലുള്ള വ്യത്യാസം.
കടലില്‍ ഉപുണ്ട് നദിയിലില്ല
പുറപ്പെട്ടുള്ള വ്യത്യാസം തന്നെ

sm sadique said...

കടല് മാത്രമെന്തിന് , ഈ അണ്ഡകടാഹം മുഴുക്കെ മനസ്സിലോളിപ്പിക്കാമല്ലോ.

SUNIL V S സുനിൽ വി എസ്‌ said...

മാണിക്യം, ജുനൈത്, കലാവല്ലഭൻ, ജയേഷ്, രഞ്ജിത്ത്‌, ജയരാജ്, ധന്യാ, സുരേഷ്, സാദിഖ് വായനയ്ക്കും, മറുകുറിപ്പിനും നന്ദി...

Abdulkader kodungallur said...

കടലെന്തിന്നു സോദരാ വെറുതെ
കടംകൊള്ളുവാന്‍ സ്വപ്നങ്ങളുള്ളപ്പോള്‍

Umesh Pilicode said...

ആശാനെ കലക്കി