Friday, August 20, 2010

രണ്ട്‌ ഗദ്ഗദ കവിതകൾ..

ഹാ‍.. ച് ച്ഛീ‍..!!!

അകലെയിരുന്നാരോ
എന്നെക്കുറിച്ച്‌ പറയുന്നുണ്ടെന്ന്‌
പറയുവാന്‍
എനിക്കൊരു തുമ്മല്‍ വേണം......
ഒന്നുറക്കെയലറി
എന്റെ വാടകവീടിനെ
നടുക്കി എനിക്കു പറയണം;
‘എന്നെക്കുറിച്ചാരോ
ഓര്‍ക്കുന്നുണ്ടിപ്പോഴും...’
മൂക്കും മുഖവുമെരിയുമ്പോള്‍
തന്നെ എന്തൊരു
പ്രതീക്ഷയാണ്.......
കണ്ണുകളിറുക്കി, നെറ്റിചുളിച്ച്‌....
ഹൊ......
ആ നിമിഷമാകും
നശിച്ച ഒരു കോട്ടുവായോ,
ചുമയോ കേറി വന്ന്‌
അലോസരപ്പെടുത്തുക...
ഒടുവില്‍,
രണ്ടും കൂടെ സമ്മിശ്രപ്പെട്ട്‌
രണ്ടുമല്ലാത്ത മറ്റെന്തോ പോലെ......
അപൂര്‍ണ്ണമായ
ഓരോ തുമ്മലിന്റേയും
അസ്വസ്ഥതകള്‍ക്കൊടുവില്‍
ഞാന്‍ കൊതിക്കാറുണ്ട്,
വെറുതെ ഒന്നലറുവാന്‍........!

--------------------------------------------------------

E.M.I

ഒരു വീടെന്നത്‌
ഇന്നലെവരെ
ഒരു സ്വപ്നമായിരുന്നു...
ഇന്നെനിക്ക്‌ ആ സ്വപ്നമേയില്ല.....!
ഒരിക്കലും തീരാത്ത
മാസഗഡുക്കള്‍ക്ക്‌ മീതെ
ഞാനെന്റെ സ്വപ്നത്തെ
പണയപ്പെടുത്തുകയായിരുന്നു....
വീടായാല്‍ ഒരു പേരുവേണം..,
പേരായാല്‍ പുതുമ വേണം....
അതുകൊണ്ട്‌ എന്റെ വീടിന്
ഞാനൊരു പേരിട്ടു;
E.M.I ഭവന്‍......
എല്ലാ വീടുകളേയും ഓരോ
ദൈവങ്ങള്‍ കാത്തുകൊള്ളുമെന്നത്‌‌
വിശ്വാസികളുടെ വിശ്വാസം...
അതുകൊണ്ട്,
അതുകൊണ്ടുമാത്രം
കട്ടിളത്തലയ്ക്കല്‍
ഞാനുമൊന്നു തൂക്കി;
S.B.T ഈ വീടിന്റെ ഐശ്വര്യം..........!

8 comments:

ഒരു യാത്രികന്‍ said...

എന്താ പണിക്കരെ.....തുമ്മലും ചീറ്റലും????മഴനഞ്ഞോ??.....സസ്നേഹം

M.R.Anilan -എം. ആര്‍.അനിലന്‍ said...

നന്നായി രണ്ട് കവിതകളും. നിർത്താതെ തുമ്മുവാൻ കഴിയട്ടെ എന്നനുഗ്രഹിക്കുന്നു.എസ്. ബി.റ്റിതന്നെ കാത്തുരക്ഷിക്കുകയും ചെയ്യട്ടെ!

ശ്രീനാഥന്‍ said...

കവിതകൾ നന്നായി, എന്റെ വീട് കാനറ ഭവൻ ആകുന്നു!

Vinodkumar Thallasseri said...

ഉടല്‍ ഉരിയുന്നു, അല്ലേ... നന്നായി, രണ്ട്‌ കവിതകളും.

Deepa Bijo Alexander said...

ഈ ഓണക്കാലത്ത്‌ നിറുത്താതെ തുമ്മട്ടെ എന്നാശംസിക്കുന്നു...! :-) തുമ്മൽക്കവിത കൂടുതൽ ഇഷ്ടമായി.

Pranavam Ravikumar said...

EMI കവിത ഇഷ്ടപ്പെട്ടു.... ഞാന്‍ ഇത് വായിച്ചു താങ്കളെ ഓര്‍മിച്ചു.... തുമ്മികാണുമല്ലോ???? :-))

Anees Hassan said...

വൃത്തവും അര്‍ത്ഥവുമില്ലാത്ത കവിതയുടെ കയറ്റിറക്കങ്ങളിലെ വീണ്‍വാക്ക്‌....
...............
വൃത്തമെന്തിനാ കവിത മതി

Vishnupriya.A.R said...

paavam SBT ..lolz