Monday, September 14, 2009

കഴിയുന്നീല..

കഴിയുന്നീല നിലാവിൽ
നിന്നുടെ നീലക്കണ്ണു-
വരച്ചീടാൻ...
തെളിയുന്നീല മനസ്സിൽ
നിന്നുടെ മുഖമൊരുമാത്ര
പകർത്തീടാൻ...
മറവിയിലാണ്ടൂകിടപ്പൂ,
പഴയൊരു പ്രണയക്കുളിരിൻ
ധനുമാസം..,
പ്രണയക്കുളിരിൻ
ധനുമാസം......!

ഇവിടീ മരുവിന്നിറയത്ത്‌
വെറുതേയോർമ്മകൾ
പരതുമ്പോൾ
കഴിയുന്നീല നിലാവിൽ
നിന്നുടെ നീലക്കണ്ണുവരച്ചീടാൻ.....

3 comments:

G. Nisikanth (നിശി) said...

നന്നായിരിക്കുന്നു സുനിൽ,
മനോഹരമായ ഒഴുക്ക്.... ഭാവം....
പരിചയപ്പെടാൻ അൽ‌പ്പം താമസിച്ചു....

സസ്നേഹം
നിശി

Balu puduppadi said...

പ്രിയപ്പെട്ട പണിക്കര്‍,
താങ്കളുടെ ലോകം അതീവ മനൊഹരം. കവിതകള്‍ അതിലേറെ മനോഹരം. അത്ര ഗുണമുണ്ടാവില്ലെന്നു പറഞ്ഞ ഈ കവിതയും നന്നായിരിക്കുന്നു. എത്ര മനോഹരമാണ് ബ്ലോഗിലെ രചനകള്‍. വിശദമായ വായനക്കു ശേഷം ഒരു കുറിപ്പ് എഴുതാം.