Saturday, October 3, 2009

(നിർ)ഭാഗ്യജാതകൻ

ലയ്ക്കുമീതെ
വെടിയുണ്ടപോലെ ഒരെണ്ണം...
നേർത്ത ഒരിരമ്പൽ...
ഹസാർ വില്ലയ്ക്കു മുകളിൽ,
അങ്ങു ദൂരെ
ഒരു മിന്നായം പോലെ....
മേഘങ്ങൾ വഴിമാറുന്നൂവെന്നത്‌
തോന്നലാണ്‌...
കണ്ണിമയ്ക്കാതെ
നോക്കുമ്പോഴുള്ള
വെറുമൊരു തോന്നൽ...
നാട്ടിലേയ്ക്ക്‌ മടങ്ങുന്ന
ഭാഗ്യവാന്മാരിപ്പോ
സ്വപ്നം കാണുകയാവും...
വീട്‌...തൊടി...ഹോ..!
ഓരോ വിമാനവും
തലയ്ക്കുമീതെ
കടന്നുപോകുമ്പോൾ
എന്നെ വേട്ടയാടപ്പെടുന്നത്‌
എവിടെയോ വായിച്ച
ഒരറിവാണ്‌..;
പൂരം നക്ഷത്രത്തിൽ
ദൂരയാത്ര പുറപ്പെട്ടവർ
ഒരിക്കലും തിരിച്ചു
വരില്ലെന്ന അറിവ്‌...
ഒരറബിയാകാനുള്ള
യോഗം ജാതകത്തിലുണ്ടോ..?
ഹന്തഭാഗ്യം ജനാനാം..!

6 comments:

SUNIL V S സുനിൽ വി എസ്‌ said...

എന്റെ നിർഭാഗ്യം കൊണ്ടാവാം ഒരു ജൂൺ
മാസത്തിലെ പൂരം നക്ഷത്രത്തിലായിരുന്നു
കമ്പനി എനിക്കുവേണ്ടി ഫ്ലൈറ്റ്‌ ടിക്കറ്റ്‌ റിസർവ്വ്‌
ചെയ്തിരുന്നത്‌. പൂരം, പൂരാടം, ആയില്യം,
ഭരണി, തിരുവാതിര, തൃക്കേട്ട, പൂരൂരുട്ടാതി
എന്നീ ഏഴുനാളുകൾ വരുന്ന ദിവസങ്ങളിൽ
വിതയ്ക്കാനോ, യാത്ര പോകാനോ പാടില്ല.
'വിതച്ചാൽ വിത്ത്‌ വിളയില്ലെന്നും',
'പോയാൽ തിരിച്ചുവരില്ലെന്നുമാണ്‌ വിശ്വാസം.
'യമരുദ്രാഹി മുപ്പൂരം തൃക്കേട്ട
ഇവയേഴുനാൾ; വിതയ്ക്കിൽ വിളയാ
ഭുമൗയാത്ര പോകീലവൻ വരാ' എന്നു പ്രമാണം!

അപ്പൊ എന്റെ കാര്യം...
ങീ..ങീ..ങീ..

നരിക്കുന്നൻ said...

ഈ വിഹ്വലതകളോന്നും മനസ്സിനെ തളർത്താതിരിക്കട്ടേ.. പൂരം നക്ഷത്രത്തിൽ പിറന്നവരാരും വീട്ടിൽ തിരിച്ചെത്തിയിട്ടില്ലേ?

SUNIL V S സുനിൽ വി എസ്‌ said...

നരി കവിത പൂർണ്ണമായും വായിച്ചില്ലെന്ന്‌ തോന്നുന്നു.., കമന്റും..! പൂരം നക്ഷത്രത്തിൽ പിറന്നവരെക്കുറിച്ചല്ല, പൂരം, തൃക്കേട്ട, ആയില്യം തുടങ്ങി 7 നാളുകൾ വരുന്ന ദിവസം ദൂരയാത്ര ചെയ്യാൻ പാടില്ലായെന്ന വിശ്വാസത്തെ കുറിച്ചാണ്‌ ഞാൻ പറഞ്ഞത്‌. ഇതിലെ കമന്റ്‌ ശരിക്കും വായിച്ചില്ലേ..?

lekshmi. lachu said...

അതൊക്കെ വെറും ഒരു വിശ്വാസമല്ലേ..
കൊള്ളാംട്ടോ..ആശംസകള്‍.

ഭ്രാന്തനച്ചൂസ് said...

ഹന്തഭാഗ്യം ജനാനാം..!

Muralee Mukundan , ബിലാത്തിപട്ടണം said...

ഞാനും പൂരം നാളിനു പുറപ്പെട്ടുപോന്നൊരു പുരുഷനാണ് കേട്ടൊ...

ഇനിപ്പോ...സ്ഥിരം പ്രവാസിയായി തീരുമോ..?