
വിയർപ്പുമണമുള്ള ഓരോ പുതപ്പും
ഓരോ കിതപ്പുകളുടേയും
അവസാനത്തെ തുടിപ്പുകളെ
കുറിച്ചാകുമോർക്കുക...
ഓരോ രാത്രിയിലും അവ
സ്വപ്നം കാണുന്നത്
നമ്മെപ്പോലെതന്നെ
അനുഭൂതികളുടെ
പുതിയ മഴക്കാടുകളാകും...
കടുത്ത ചൂടുള്ള
പഴുത്ത പകലുകളിലും,
കുളിരില്ലാത്ത പ്രഭാതങ്ങളിലും
അവ വിരസതയിൽ വഴുതിപ്പോകാറുണ്ട്...
സീൽക്കാരങ്ങളുടെ ഉച്ചസ്ഥായിയിൽ
വികാരങ്ങളുടെ തീയൊളിപ്പിച്ച്
നിശബ്ദമായി കരയാറുണ്ട്...
ഓരോ പൊട്ടിച്ചിരികളിലും,
അടക്കം പറച്ചിലുകളിലും
ഗൂഡമായി അവ പുളകം കൊള്ളാറുണ്ട്...
ചവിട്ടിക്കീറിയ തുന്നലുകളൊളിപ്പിച്ച്
എപ്പോഴും പുതുതായിരിക്കാൻ
വൃഥാ പണിപ്പെടാറുണ്ട്................
പാവം;
മുഷിഞ്ഞുനാറുമ്പോൾ
വലിച്ചെറിയപ്പെടുമെന്നും,
തിളക്കമുള്ള മറ്റൊരാൾ
രതി മണത്തെത്തുമെന്നും
അതെന്നേ മനസ്സിലാക്കിയിട്ടുണ്ടാവും...!
വാൽ: പുതപ്പുകൾ ഒരു നിർജ്ജീവ വസ്തു മാത്രമല്ല,
കിടപ്പറയിലെ രഹസ്യങ്ങളുടെ മനസ്സാക്ഷി സൂക്ഷിപ്പുകാർ
കൂടിയാണ്.
13 comments:
പാവം;
മുഷിഞ്ഞുനാറുമ്പോൾ
വലിച്ചെറിയപ്പെടുമെന്നും,
തിളക്കമുള്ള മറ്റൊരാൾ
രതി മണത്തെത്തുമെന്നും
അതെന്നേ മനസ്സിലാക്കിയിട്ടുണ്ടാവും..
നല്ല വരികള്‍
വളരെ ഇഷ്ടമായി
alakkal, puthappinodu cheyyunna droham aanalle?
മുഷിഞ്ഞുനാറുമ്പോൾ
വലിച്ചെറിയപ്പെടുമെന്നും,
തിളക്കമുള്ള മറ്റൊരാൾ
രതി മണത്തെത്തുമെന്നും
അതെന്നേ മനസ്സിലാക്കിയിട്ടുണ്ടാവും...
കൊള്ളാം..നല്ല വരികള്‍...
പുതപ്പിൽ ഒളിച്ചിരുന്ന കവിത പുറത്തു കൊണ്ടുവന്ന പണിക്കർക്ക് അഭിനന്ദനങ്ങൾ..
ആശാനേ അടിപൊളി !!!!!!!!!!!!!
പുതപ്പൊളീപ്പിച്ചു കിതപ്പുകൾ
കിതപ്പൊളിപ്പിച്ചു പുതപ്പുകൾ
നല്ല ഭാവനയില്‍ നല്ല വരികള്‍.
ആശംസകള്‍
തികച്ചും വ്യത്യസ്തമായ പ്രമേയം. ഒഴുക്കുള്ള ഭാഷ.മനോഹരമായ അവതരണം.
വെറുതേ സന്തോഷിപ്പിക്കന്‍ പറയുന്നതല്ലാ ട്ടോ....
ആശംസകളോടെ
നീലാംബരി
Puthappilullavarum...!!!
Manoharam, Ashamsakal...!!!
സുനില്‍ജീ ഒരു കാര്യം പറയാനാണ് ഈ കമെന്റ്...എന്റെ ഗൂഗിള്‍ എയിടി ഡിലീറ്റ് ചെയ്ത കാരണം .വളരെ പഴയ അക്കൗണ്ട് തന്നെ ഉപയോഗിയ്ക്കുന്നു . ഈ മെയിലില്‍ ഇനി ഇതില്‍ വരിക..ഞാന്‍ ഇനി ബ്ലോഗ് ലോകത്ത് സജീവമായി കാണും. ജി ടാല്കില് വരുമല്ലോ .....,
rajeshnamashivaya@gmail.com
ചിലപ്പോഴവ സങ്കല്പ്പ രതിയാല്‍ ഉന്മത്തമാകുന്ന
ഏകാന്ത ജീവിതങ്ങളുടെ നെടു വീര്പ്പുറങ്ങുന്ന ശയ്യകളില്‍
കൂടാരങ്ങളൊരുക്കി , പിന്നെ വഴു വഴുത്തു നനഞ്ഞുറങ്ങുന്നുമുണ്ടു
നന്നായി എന്ന് മാത്രമല്ലാ വളരെ ഇഷ്ടായീ... ശാരദ നിലാവിന് നമോവാകം..!!
എനിക്ക് ആദ്യം തന്നെ വായിക്കാനായത് നീ കണ്ടിട്ടുള്ള സ്ത്രീകളുടെ വ്യഥകളാണ്...ഓ....എന്തൊരു @#$#@ ആണ് ഈ പുരുഷന്....എന്തിനെയൊക്കെ പേടിക്കണം സ്ത്രീക്ക്...
Post a Comment